
മലപ്പുറം : പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ ദമ്പതികൾ അടക്കം ആറു പേർ അറസ്റ്റിൽ. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ , കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുൽ ആബിദ്, പയ്യനാട് സ്വദേശി ജസീല, പള്ളിക്കൽ ബസാർ സ്വദേശി സനൂപ് എന്നിവയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തു നൽകാം എന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ലോഡ്ജിൽ വെച്ച് സംഘം ചേർന്ന് പീഡിപ്പിച്ചു എന്നാണ് പരാതി. ജൂലൈ 27നാണ് സംഭവം നടന്നത്.