ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു |murder case

ആലുവ വെളിയത്തുനാട് സ്വദേശി സാജനാണ് മരണപ്പെട്ടത്.
murder case
Published on

എറണാകുളം : ആലുവയിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി സാജനാണ് മരണപ്പെട്ടത്. ആലുവ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം നടന്നത്.

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കേസിൽ വടകര സ്വദശി അഷ്റഫിനെ പൊലീസ് പിടികൂടിയിരുന്നു.

സാജനെ അഷ്റഫ് കഴുത്തിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആലുവ ഭാ​ഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Related Stories

No stories found.
Times Kerala
timeskerala.com