
കോഴിക്കോട്: ട്രെയിനിന്‍റെ പടിയിൽ ഇരുന്ന് യാത്രചെയ്ത യുവാവിന്‍റെ കാൽവിരലുകൾ പ്ലാറ്റ്ഫോമിനിടയിൽപെട്ട് അറ്റുപോയി. പാലക്കാട്-കണ്ണൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന്‍റെ, കാൽ കോഴിക്കോട് വെസ്റ്റ്ഹിൽ സ്റ്റേഷനിൽ വെച്ച് പ്ലാറ്റ്ഫോമിൽ തട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിരലുകൾ പ്ലാറ്റ്ഫോമിൽ ഉരഞ്ഞ് അറ്റതോടെ രക്തമൊഴുകി. തുടർന്ന് ആർ.പി.എഫുകാരെ വിവരമറിയിച്ചു. ട്രെയിൻ തൊട്ടടുത്ത എലത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി.