ജോലി സ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങിയ യുവാവ് പാടത്ത് മരിച്ച നിലയിൽ|death

കൊട്ടേക്കാട് ചെമ്മങ്കാട് സുധീഷ് (38) ആണ് മരിച്ചത്
death
Published on

പാലക്കാട് : കൽമണ്ഡപം പനംകളത്തെ പാടത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടേക്കാട് ചെമ്മങ്കാട് സുധീഷ് (38) ആണ് മരിച്ചത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പാ​ട​ത്ത് വീ​ണു കി​ട​ക്കു​ക​യാ​യി​രു​ന്ന സു​ധീ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്.

വാ​ർ​ഡ് മെം​ബ​ർ എ.​അ​ബു​താ​ഹി​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ട്ടു​കാ​ർ വി​വ​രം ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നു ക​സ​ബ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി.ചെളിവെള്ളം കെട്ടിനിന്ന പാടത്തു നിന്ന് ഇയാളെ പുറത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മന്തക്കാട്ടെ ഹോട്ടലിൽ പാചകത്തൊഴിലാളിയാണ്.

ബു​ധാ​ഴ്ച ഉ​ച്ച​യോ​ടെ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടി​നെ തു​ട​ർ​ന്നാ​ണ് ഇ​യാ​ൾ ഹോ​ട്ട​ലി​ൽ നി​ന്നു വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. പ​നം​ക​ള​ത്തെ​ത്തി വി​ശ്ര​മി​ക്കു​മ്പോ​ൾ അ​പ​സ്മാ​രം വ​ന്നു കു​ഴ​ഞ്ഞു പാ​ട​ത്തേ​ക്കു വീ​ണ​താ​കാ​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല.സ്ഥലത്ത് നിന്നു സുധീഷിന്റെ ബൈക്കും കണ്ടെത്തിയിട്ടുണ്ട്. മറ്റു ദുരൂഹതകളില്ലെന്നു കസബ പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com