
മലപ്പുറം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ഇതിനിടെ മലപ്പുറം കാളികാവിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് പുഴയിൽ അഞ്ചച്ചവിടി സ്വദേശി അബ്ദുൽ ബാരിയെ ആണ് ഇന്നലെ രാത്രി കാണാതായത്.
മകനൊപ്പം മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നു. വലവീശുന്നതിനിടെ പുഴയിൽ അബദ്ധത്തിൽ വീണ ഇദ്ദേഹം ഒഴുക്കിൽപ്പെടുകയായിരുന്നു.രാത്രി തന്നെ മണിക്കൂറുകളോളും തിരച്ചിൽ നടത്തിയെങ്കിലും ബാരിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെയും അഗ്നിശമന സേനയും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.