രാത്രി കടയിൽ ചായ കുടിക്കാനെത്തിയ യുവാവിനെ ആളുമാറി ആക്രമിച്ചു ; പ്രതികൾ അറസ്റ്റിൽ | Arrest

കുമ്പളം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ പ്രകോപനമില്ലാതെ മർദിച്ചത്.
arrest
Published on

കൊച്ചി : യുവാവിനെ ആളുമാറി ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പനങ്ങാട് ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണ‌ൻ (24) തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി കുമ്പളത്ത് നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ കുമ്പളം സ്വദേശിയായ യുവാവിനെയാണ് പ്രതികൾ പ്രകോപനമില്ലാതെ മർദിച്ചത്. പൊടുന്നനെയുള്ള ആക്രമണത്തിൽ പകച്ചുപോയ യുവാവ് പ്രതിരോധിച്ചെങ്കിലും പ്രതികൾ കല്ലുകൊണ്ട് ഇയാളെ തലക്കടിച്ച് വീഴ്ത്തി. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമണത്തെ തുടർന്ന് സ്ഥലം വിട്ട പ്രതികളെ അതിവേഗത്തിൽ പൊലീസ് പിടികൂടി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പ്രതികളാരെന്ന് മനസിലാക്കിയ പൊലീസിൻ്റെ നടപടി. കേസിലെ പ്രതികൾക്കെതിരെ നിരവധി സ്റ്റേഷനിൽ കേസുകൾ ഉണ്ട്. വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Related Stories

No stories found.
Times Kerala
timeskerala.com