കോഴിക്കോട് : ട്രെയിനിൽ നിന്നും ചാടി ഇറങ്ങാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ വന്ന സൂപ്പർഫാസ്റ്റിൽ നിന്നുമാണ് ബെംഗളൂരു സ്വദേശിയായ ശിവശങ്കർ ചാടി ഇറങ്ങാൻ ശ്രമിച്ചത്.
ട്രാക്കിൽ വീണ ശിവശങ്കറിന്‍റെ ഇരുകാലുകളും അറ്റു. കൊയിലാണ്ടി അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമായതിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.