
കാസർകോഡ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ നോക്കിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബന്തിയോട് മണ്ടേക്കാപ്പിലെ മുഹമ്മദ് അൻസാറിനെയാണ് കുമ്പള പൊലീസ് പിടിയിലാക്കിയത്. നാലുപവൻ തൂക്കമുള്ള മുക്കുപണ്ടങ്ങൾ വെച്ചായിരുന്നു പണം തട്ടാൻ ശ്രമിച്ചത്.
ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് മനസിലായി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് അൻസാറിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഹൈദരാബാദിൽ 100 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതിനും തിരുവനന്തപുരത്തെ മൊബൈൽ മോഷണ കേസിലും പ്രതിയാണ് അൻസാർ.