cannabis plant

കൊല്ലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ |Cannabis plant

വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്.
Published on

ഇരവിപുരം : കൊല്ലത്ത് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് പോലീസ് പിടിയിൽ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ശ്യാം ലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വീടിന്റെ സ്റ്റെയർ കേസിന്റെ അടിയിലാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരഥത്തിന്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിൽ ചെടി കണ്ടെത്തിയത്.

പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത വിധത്തിൽ ഫ്ലാറ്റിന്റെ സ്റ്റെയർകേസിനടിയിലായിരുന്നു കഞ്ചാവ് ചെടികൾ ഒളിപ്പിച്ചത്. രണ്ട് മാസത്തോളം വളർച്ചയെത്തിയ രണ്ട് വലിയ കഞ്ചാവ് ചെടികളും ഒരു ചെറിയ ചെടിയും പിടിച്ചെടുത്തു.

Times Kerala
timeskerala.com