
റിപ്പോർട്ട് : അൻവർ ഷരീഫ്
മലപ്പുറം: മേലാറ്റൂർ ചന്തപ്പടിയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു.മേലാറ്റൂർ ചന്തപ്പടയിൽ ബസ് ജീവനക്കാരനായ ബിനുവാണ് അപകടത്തിൽ മരിച്ചത്. ബസ് ആളെ കയറ്റാൻ വേണ്ടി സ്റ്റോപ്പിൽ നിന്നും എടുത്തപ്പോൾ, ബിനു ബസിന്റെ ഫ്രണ്ട് ഡോറിലൂടെ കയറാൻ ശ്രമിക്കവേ കാല് തെന്നി വീണാണ് അപകടം സംഭവിച്ചത്.. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം നടന്നത്. ഉടൻതന്നെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർഷങ്ങളായി ബസ് ജീവനക്കാരനായിരുന്നു ബിനു.