മരം മുറിക്കുന്നതിനിടെ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

death
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കിഴിശേരി : മരം മുറിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി പുല്ലഞ്ചേരി ആനപ്പിലാക്കൽ താമസിക്കുന്ന കൊളത്തൊടി കുഞ്ഞാൻ എന്ന അഹമ്മദ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വീടിന് തൊട്ടടുത്തുള്ള ഒരു സ്വകാര്യ വ്യക്തിയുടെ മരം മുറിക്കുന്നതിനായി മരത്തിൽ കയറിയതായിരുന്നു. മരത്തിന്റെ ചില്ലകൾ ഏകദേശം വെട്ടി കഴിഞ്ഞിരുന്നു. ഇതിനിടെ കാൽ തെന്നി വീഴുകയും കഴുത്തിൽ കെട്ടിയിരുന്ന കയർ കുരുങ്ങുകയുമായിരുന്നു. ഉടൻ നാട്ടുകാർ മഞ്ചേരി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് മരത്തിൽ നിന്ന് താഴെയിറക്കിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തെങ്ങ് കയറ്റതൊഴിലാളി ആയിരുന്നു മരണപ്പെട്ട അഹമ്മദ്. തുടർനടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com