ഹരിപ്പാട് : നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്നും വീണ യുവാവ് ബസ് കയറി മരിച്ചു. ആറാട്ടുപുഴ കോണിപ്പറമ്പിൽ താജുദ്ദീൻ മുസ്‌ലിയാരുടെ മകൻ മിഥിലാജാണ് (24) മരണപ്പെട്ടത്. തൃക്കുന്നപ്പുഴ- വലിയഴിക്കൽ റോഡിൽ കാർത്തിക ജംഗ്ഷന് തെക്ക് ഭാഗത്ത് വൈകുന്നേരം ആറരയോടെയാണ് അപകടം നടന്നത്.
ആറാട്ടുപുഴ ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുമ്പോൾ മണ്ണിൽ കയറി നിയന്ത്രണം വിട്ട സ്കൂട്ടർ മറിയുകയായിരുന്നു.ഇതേ തുടർന്ന് റോഡിലേക്ക് വീണ മിഥിലാജിന്റെ ദേഹത്തുകൂടി സ്വകാര്യ ബസ്സ് കയറി ഇറങ്ങുകയായിരുന്നു.
ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാട്ടുപുഴ എ. ആർ. സ്കൂട്ടർ വർക്ക് ഷോപ്പിലെ ജോലിക്കാരനായിരുന്നു മിഥിലാജ്.