
ഇടുക്കി: വണ്ണപ്പുറം കോട്ടപാറ വ്യൂ പോയിന്റില്‍ കൊക്കയിലേക്ക് വീണ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു(man fell into ditch). ഇന്ന് പുലര്‍ച്ചെയാണ് വണ്ണപ്പുറം സ്വദേശി സാംസണ് ജോര്‍ജ്ജ് സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയത്.
കഴിഞ്ഞ രാത്രിയിൽ പെയ്ത മഴയിൽ പാറയിൽ വഴുക്കൽ ഉണ്ടായിരുന്നു. പാറയിൽ തെന്നി സാംസണ് 70 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ വിവരമറിയിച്ചതതിനെ തുടർന്ന് തൊടുപുഴയില്‍ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാംസണെ രക്ഷിക്കുകയായിരുന്നു.