
വടകര: കോഴിക്കോട് ലോകനാർകാവിൽ ചിറയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. പുതിയാപ്പ് സ്വദേശി പാറച്ചാലിൽ സനൂപ് (35) ആണ് മരണപ്പെട്ടത്.
ഞായർ വൈകിട്ട് അഞ്ചോടെയാണ് അപകടം ഉണ്ടായത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടയിൽ വലിയചിറ കുറുകെ നീന്തിക്കടക്കാൻ ശ്രമിച്ച സനൂപ് മുങ്ങിത്താഴുകയായിരുന്നു. ഉടൻ വടകര ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.