കൊട്ടാരക്കര : എംസി റോഡില്‍ കൊട്ടാരക്കര ഇഞ്ചക്കാട്ട് കാറപകടത്തിൽ യുവാവ് മരിച്ചു. പുത്തൂര്‍ വൈശാഖത്തില്‍ അനു വൈശാഖ് (26) ആണ് മരണപ്പെട്ടത്. കാര്‍ ഇലട്രിക് പോസ്റ്റ് തകര്‍ത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കൊട്ടാരക്കര ഭാഗത്തു നിന്ന് അടൂര്‍ ഭാഗത്തേക്ക് പോകുന്നവഴി എംസി റോഡിൽ ഇഞ്ചക്കാട് കോടിയാട്ട് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. രണ്ടു ഇലട്രിക് പോസ്റ്റുകളും ക്ഷേത്രത്തിന്റെ ബോര്‍ഡുകളിലും ഇടിച്ച ശേഷം കാർ തോടിന്റെ വശത്തേക്ക് മറിയുകയായിരുന്നു.
ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും വഴിയാത്രക്കാരും കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റ അനുവിനെ പുറത്തെടുത്തത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.