
കോഴിക്കോട്: കുറ്റ്യാടിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കായക്കൊടി ഈച്ചക്കുന്നിലെ അഖിലേഷ് (27) ആണ് ദാരുണമായി മരണപ്പെട്ടത്. കുറ്റ്യാടി കോവക്കുന്നിലാണ് അപകടമുണ്ടായത്. ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു.
ഉടൻ തന്നെ അഖിലേഷിനെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.