
വയനാട്: വാളാട് ടൗണിൽ ഇറച്ചിക്കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണ് യുവാവിന് ദാരുണാന്ത്യം(Wayanad). കാട്ടിമൂല, പുളിക്കൽ സെബാസ്റ്റ്യൻ -അന്നക്കുട്ടി ദമ്പതികളുടെ മകൻ ജോബിഷിനാണ് (42) അപകടത്തിൽ ജീവൻ നഷ്ടമായത്.
ഇറച്ചിക്കടയിലേക്കുള്ള മരത്തടി ഇറക്കുന്നതിനിടെ തെന്നി വീണ ഇയാളുടെ മേൽ മരത്തടിയും വീഴുകയായിരുന്നു. ഇയാളെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണംസംഭവിക്കുകയായിരുന്നു. പ്രിയ ആണ് ജോബിഷിൻറെ ഭാര്യ. ഇവർക്ക് നാലു മക്കളുണ്ട്.