
പെരിന്തൽമണ്ണ : പാലൂർ കോട്ട വെള്ളച്ചാട്ടം കാണാൻപോയ സംഘത്തിലെ ഒരാൾ കാൽതെറ്റിവീണ് മരിച്ചു. വെങ്ങാട് മൂത്തേടത്ത് ഷിഹാബുദ്ദീനാണ് (40) ആണ് മരണപ്പെട്ടു.
അപകടത്തിൽ ഷിഹാബുദ്ദീന്റെ മകൻ ഷഹജാദ് (7), പഴയത്ത് സുഹൈൽ (24) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഞായർ വൈകിട്ട് നാലോടെ വെള്ളച്ചാട്ടത്തിന് മുകളിലേക്ക് കയറുന്നതിനിടെ കാൽതെറ്റി വീഴാൻപോയ ഷഹജാദിനെ രക്ഷിക്കാൻ ശ്രമിക്കവേ മറ്റ് രണ്ടുപേരും താഴേക്ക് വീഴുകയായിരുന്നു.