

പാലക്കാട്: ജിമ്മിൽ വർക്കൗട്ട് കഴിഞ്ഞ് വീട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി പാണ്ടൻപറമ്പ് കുന്നത്ത് വീട്ടിൽ രാമചന്ദ്രനാണ് (53) മരിച്ചത്. ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത് വീട്ടിൽ എത്തിയപ്പോൾ രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടക്കാപുത്തൂരിലെ ഒരു സ്വകാര്യ മരമില്ലിൽ മാനേജരായി ജോലി നോക്കുകയായിരുന്നു രാമചന്ദ്രൻ.