കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ബസ്സിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം | Video

കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ബസ്സിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം | Video
user
Published on

റിപ്പോർട്ട് : അൻവർ ഷരീഫ്

കോഴിക്കോട് :കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ബസ്സിനടിയിലേക്ക് ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. രാവിലെ 10:47 ന് ആയിരുന്നു സംഭവം നടന്നത്. കൊളത്തറ മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന എമറാൾഡ് സ്വകാര്യ ബസ്സിനടിയിലേക്ക് ചാടി ആണ് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. ബസ്സ് സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി മുൻപോട്ട് എടുക്കാൻ പോവുന്ന സമയത്താണ് യുവാവ് ബസ്സിൻ്റെ പിൻ ടയറിൻ്റെ മുൻ വശത്ത് ഓടി വന്ന് കിടന്നത് കൃത്യ സമയത്ത്ഡ്രൈവറുടെ ശ്രദ്ധയിൽ പെട്ടത് കൊണ്ട് ജീവൻ രക്ഷപെട്ടു.

Related Stories

No stories found.
Times Kerala
timeskerala.com