കൊല്ലം : കൊല്ലം മടത്തറ വേങ്കൊല്ലയിൽ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം തിരുമല സ്വദേശി ആദർശ് ആണ് മരണപ്പെട്ടത്.
ആദർശ് ഉൾപ്പടെ അഞ്ച് പേരടങ്ങുന്ന സംഘം അഞ്ച് ബൈക്കുകളിലായി കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. യാത്രക്കിടെ കൊല്ലം മടത്തറ വേങ്കൊല്ലയിൽ വെച്ച് കാട്ടുപന്നി ബൈക്കിന് കുറുകെ ചാടുകയായിരുന്നു.
ഇതോടെ നിയന്ത്രണംവിട്ട ബൈക്കിൽ നിന്ന് ആദര്‍ശ് തെറിച്ചുവീഴുകയായിരുന്നു. ഉടൻ ആദര്‍ശിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കാട്ടുപന്നി സംഭവ സ്ഥലത്ത് തന്നെ ചത്തു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ആദര്‍ശിന്‍റെ തലക്കടക്കം ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.