എടപ്പാള്‍: ശുകപുരം സ്വദേശിയായ യുവതി തീവണ്ടിയില്‍ നിന്ന് വീണു മരിച്ചു(train). ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം ചെന്നൈയിലേക്ക് പോകും വഴി ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
ഭര്‍തൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭര്‍ത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം - ചെന്നൈ എക്‌സ്പ്രസില്‍ യാത്ര ആരംഭിച്ചത്. തീവണ്ടി ചോളാര്‍പ്പേട്ടക്കടുത്ത് എത്താറായപ്പോൾ ശൗചാലയത്തിലേക്ക് പോയ രോഷ്ണിയെ കാണാതായതോടെയാണ് ഭർത്താവ് അന്വേഷണം നടത്തിയത്.
തുടര്‍ന്ന് ചോളാര്‍പ്പേട്ടിനടുത്ത് റെയില്‍വെ ട്രാക്കില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതശരീരം വ്യാഴാഴ്ച ശുകപുരത്തെത്തിക്കും.