
കോഴിക്കോട്: മരുതോങ്കരയിൽ പശുക്കടവ് വനാതിർത്തി ഭാഗത്ത് പശുവിനെ മേയ്ക്കാൻ പോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല(missing case). കോങ്ങോട് ഇഞ്ചിപ്പാറ സ്വദേശി ചൂളപ്പറമ്പിൽ ഷിജുവിന്റെ ഭാര്യ ബോബി(43)യെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബോബി പശുവുമായി വനാതിർത്തിയിലേക്ക് പോയത്. എന്നാൽ വൈകിട്ട് ഇവരുടെ കുട്ടികൾ സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ബോബി വീട്ടിൽ എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
എന്നാൽ രാത്രി ഏറിയും ടൈറച്ചി നടത്തിയെങ്കിലും സ്ത്രീയെയും പശുവിനെയും കണ്ടെത്താനായില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറിയിക്കുകയിരുന്നു. അതേസമയം കാട്ടനയിറങ്ങുന്ന മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു.