
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിലെ ജനവാസമേഖലയിലിറങ്ങിയ കാട്ടു പോത്തിനെ മയക്കുവെടി വച്ചു(wild buffalo). പിടികൂടിയ കാട്ടുപോത്തിനെ ആറളത്തെ വനംവകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മട്ടന്നൂർ കൊളപ്പയിൽ നിന്നാണ് കാട്ടുപോത്തിനെ വനം വകുപ്പ് പിടികൂടിയത്. വെറ്റിനറി സർജനും വനം വകുപ്പ് ഉദ്യോഗസ്ഥരും കാട്ടുപോത്ത് ഉള്ള സ്ഥലം ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
ഇതേ തുടർന്ന് കീഴല്ലൂർ പഞ്ചായത്തിലെ 6,7 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്‌തിരുന്നു. അതേസമയം കാട്ടുപോത്തിനെ ഒറ്റ തവണയേ മയക്കുവെടി വയ്‌ക്കേണ്ടി വന്നുള്ളൂ എന്നാണ് വിവരം.