
ചെന്നൈ: ബന്ധുവിനെ കണ്ട് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരൻ ഓട്ടോയിടിച്ച് മരിച്ചു. ഗഗൻ സായ് ആണ് മരിച്ചത്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം നടന്നത്. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി റോഡിൽ ബന്ധുവിനെക്കണ്ട് ഓടി അടുത്ത് ചെല്ലുകയും ഈ സമയം റോഡിലൂടെ വന്ന ഓട്ടോ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയുമായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. ഓട്ടോ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.