'കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി, യോഗ്യതയെ അംഗീകരിക്കണം': നെഹ്‌റു കുടുംബത്തിന് എതിരെ തുറന്നടിച്ച് ശശി തരൂർ | Nehru family

കോൺഗ്രസിനെ കൂടാതെ മറ്റ് പ്രാദേശിക പാർട്ടികളിലെ കുടുംബവാഴ്ചയെയും തരൂർ വിമർശിക്കുന്നു
A threat to democracy, Shashi Tharoor openly attacks the Nehru family
Published on

തിരുവനന്തപുരം: കോൺഗ്രസിൽ നെഹ്‌റു-ഗാന്ധി കുടുംബത്തിനുള്ള സ്വാധീനത്തെയും രാജ്യത്തെ കുടുംബവാഴ്ചാ രാഷ്ട്രീയത്തെയും രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. രംഗത്ത്. താൻ എഴുതിയ ലേഖനത്തിലാണ് രാഹുൽ, പ്രിയങ്ക, സോണിയ എന്നിവരെ പരോക്ഷമായി വിമർശിച്ചുകൊണ്ട് തരൂർ തൻ്റെ നിലപാട് വ്യക്തമാക്കിയത്.(A threat to democracy, Shashi Tharoor openly attacks the Nehru family)

ബി.ജെ.പി. തുടർച്ചയായി കോൺഗ്രസിനെ വിമർശിക്കാൻ ഉപയോഗിക്കുന്ന കുടുംബവാഴ്ച എന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് തരൂരിന്റെ പുതിയ ലേഖനം. ചെറിയ ഒരിടവേളയ്ക്ക് ശേഷമാണ് അദ്ദേഹം വീണ്ടും നെഹ്‌റു കുടുംബത്തിന് എതിരെ പരസ്യമായി രംഗത്തെത്തുന്നത്.

കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയാണ്. നെഹ്‌റു-ഗാന്ധി കുടുംബത്തിൻ്റെ രാഷ്ട്രീയ സ്വാധീനം മറ്റു പാർട്ടികളിലേക്കും പടർന്നിട്ടുണ്ട്. പരിചയത്തിനേക്കാൾ പാരമ്പര്യത്തിന് മുൻഗണന നൽകുന്ന രീതി ശരിയല്ല. ഇത് ഭരണ നേതൃത്വത്തിൻ്റെ നിലവാരം കുറയ്ക്കും, അദ്ദേഹം പറയുന്നു.

സ്ഥാനാർത്ഥിയുടെ യോഗ്യത കുടുംബ പേര് മാത്രമായി മാറുന്നു. ഇവർ മണ്ഡലത്തിലെ ജനങ്ങളുമായി ഫലപ്രദമായി ഇടപെടുകയോ മോശം പ്രകടനത്തിന് കണക്ക് പറയുകയോ ചെയ്യുന്നില്ല. കുടുംബ വാഴ്ചയ്ക്ക് പകരം കഴിവിനെ അംഗീകരിക്കണം, തരൂർ ആവശ്യപ്പെട്ടു.

പാർട്ടികളിൽ കുടുംബാധിപത്യം അവസാനിപ്പിക്കാൻ തരൂർ ചില നിയമപരമായ പരിഷ്കരണങ്ങൾ ആവശ്യപ്പെടുന്നു. ആഭ്യന്തരമായ പാർട്ടി തിരഞ്ഞെടുപ്പുകൾ നടത്തണം, യോഗ്യതയുടെ അടിസ്ഥാനത്തിൽ നേതാക്കളെ തിരഞ്ഞെടുക്കണം, കുടുംബാധിപത്യം അവസാനിപ്പിക്കാൻ നിയമപരമായ പരിഷ്കരണം വേണം എന്നിവയാണത്.

കോൺഗ്രസിനെ കൂടാതെ മറ്റ് പ്രാദേശിക പാർട്ടികളിലെ കുടുംബവാഴ്ചയെയും തരൂർ വിമർശിക്കുന്നു. ശിവസേന, സമാജ്‌വാദി പാർട്ടി, ബിഹാറിലെ ലോക് ജനശക്തി പാർട്ടി, ശിരോമണി അകാലി ദൾ, കശ്മീരിലെ പി.ഡി.പി., ഡി.എം.കെ. എന്നിവയെ വിമർശിച്ചു. തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിയുടെ സ്ഥാപകൻ കെ. ചന്ദ്രശേഖര റാവുവിൻ്റെ മകനും മകളും തമ്മിൽ പിന്തുടർച്ചാവകാശ പോരാട്ടം നടക്കുകയാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
Times Kerala
timeskerala.com