അണ്ടർ - 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി മുങ്ങി മരിച്ചു

വടക്കൻ പറവൂർ സ്വദേശി മാനവ് (17) ആണ് മരിച്ചത്.
drowned dead
Published on

കൊച്ചി: പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. വടക്കൻ പറവൂർ സ്വദേശി മാനവ് (17) ആണ് മരിച്ചത്. അണ്ടർ - 19 കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മാനവ് പറവൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർഥിയാണ്.

പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽ ബണ്ടിന് സമീപമായിരുന്നു അപകടം ഉണ്ടായത്. വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം മാനവ് പുഴയിൽ എത്തിയത്. പുഴയിലേക്ക് ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് ഒരു സുഹൃത്ത് കയറിപ്പിടിച്ചു.

തുടർന്ന് ഇരുവരും വെള്ളത്തിലേക്ക് മുങ്ങിതാഴ്ന്നു. മറ്റു സുഹൃത്തുക്കൾ ചേർന്ന് ഒരാളെ രക്ഷിച്ചു.എന്നാൽ, മാനവിനെ കാണാതായി. ഫയർ ഫോഴ്‌സിൻ്റെ സ്കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Stories

No stories found.
Times Kerala
timeskerala.com