death

തെരുവുനായ കുറുകെ ചാടി ; ഓട്ടോറിക്ഷ മറി‍ഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം |accident death

കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്. സ്കൂൾ വിദ്യാർഥിനിയാണ്.
Published on

തിരുവനന്തപുരം : കടയ്ക്കാവൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മറി‍ഞ്ഞ് ആറാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. കായിക്കര എറത്ത് പടിഞ്ഞാറ് ജോൺപോൾ, പ്രഭന്ധ്യ ദമ്പതികളുടെ മൂത്ത മകൾ സഖി (പൂമ്പാറ്റ- 11) ആണ് മരണപ്പെട്ടത്. കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്. സ്കൂൾ വിദ്യാർഥിനിയാണ്.

ചൊവ്വാഴ്ച വൈകിട്ട് 3.30-ഓടെയായിരുന്നു അപകടം ഉണ്ടായത്. സ്കൂളിലെ പി.ടി.എ. മീറ്റിങ് കഴിഞ്ഞ് മാതാപിതാക്കൾക്കൊപ്പം മടങ്ങിവരവേ കടയ്ക്കാവൂർ ഓവർബ്രിഡ്ജ് പ്രഭാത് ജംഗ്ഷന് സമീപത്തുവെച്ച് നായ കുറുകേചാടുകയും ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

പിതാവ് ജോൺപോൾ ആയിരുന്നു ഓട്ടോ ഓടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

Times Kerala
timeskerala.com