Kerala
‘വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് തയ്യാറാക്കും’: മന്ത്രി ആര്‍ ബിന്ദു
വയോജനങ്ങളുടെ സ്‌കില്‍ ബാങ്ക് ഒരുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. വയോജനങ്ങളുടെ കര്‍മശേഷി സമൂഹത്തിനായി പ്രയോജനപ്പെടുത്തുകയാണ് സ്‌കില്‍ ബാങ്ക് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് വയോജന കമ്മിഷന്‍ ഉടന്‍ നിലവില്‍ വരുമെന്നും ഇതിന് വേണ്ടി ഓര്‍ഡിനന്‍സിറക്കുമെന്നും മന്ത്രി പറഞ്ഞു. ഡോ. ചാന്ദ്നി മോഹന്റെ സ്മരണക്കായുള്ള ആര്‍ദ്രദര്‍ശനം ഫൗണ്ടഷന്‍ വയോജന പരിപാലനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ്,തോമസ് ഐസക്, എന്നിവര്‍ പങ്കെടുത്തു.