'എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്': VD സതീശനെ പിന്തുണയ്ക്കാതെ ഒരു വിഭാഗം നേതാക്കൾ | VD Satheesan
കൊച്ചി: സാമുദായിക നേതാക്കൾക്കെതിരായ വിമർശനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണയ്ക്കാതെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും പ്രതിപക്ഷ നേതാവിനെതിരെ പരസ്യമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ഇത്.(A section of leaders did not support VD Satheesan on his controversial remarks)
എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് അടൂർ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം വിവാദങ്ങൾക്കില്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പ്രസ്താവനകളിൽ നിന്ന് കൊടിക്കുന്നിൽ സുരേഷും വിട്ടുനിന്നു.
സമുദായ നേതാക്കളുമായി നേരിട്ട് ഏറ്റുമുട്ടുന്നത് വോട്ട് ബാങ്കിനെ ബാധിക്കുമെന്ന ആശങ്ക നേതാക്കൾ പ്രകടിപ്പിക്കുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം എതിർപ്പറിയിച്ചിട്ടും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് സതീശൻ വ്യക്തമാക്കി. വർഗീയതയ്‌ക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
