കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു; ബസ് പൂർണമായും കത്തിനശിച്ചു
Published on

കൊല്ലം: കൊല്ലം കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു. കുട്ടികളെ ഇറക്കി തിരിച്ചെത്തുമ്പോഴായിരുന്നു അപകടം. ബസ് പൂർണമായും അഗ്നിക്കിരയായി. അപകടത്തിൽ ആർക്കും പരിക്കില്ല. നാന്തരിക്കൽ ട്രിനിറ്റി ലൈസിയം സ്കൂളിന്‍റെ ബസാണ് കത്തിനശിച്ചത്.

വൈകിട്ട് 4.30ഓടെയാണ് അപകടം നടന്നത്. ഒരു കുട്ടിയും ആയയും മാത്രമാണ് അപകടസമയം ബസിലുണ്ടായിരുന്നത്. എഞ്ചിന്റെ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് ഇവർ പുറത്തിറങ്ങുകയായിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com