തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൈക്കാട് വാര്‍ഡില്‍ ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് എ. കസ്തൂരി മത്സരിക്കും. സിപിഎം നേതാവായിരുന്ന കെ. അനിരുദ്ധന്റെ മകനും മുന്‍ എംപി എ. സമ്പത്തിന്റെ സഹോദരനുമാണ് കസ്തൂരി.
ബിജെപി സ്ഥാനാര്‍ഥിയാകുന്ന കാര്യം സഹോദരനുമായി സംസാരിച്ചു.നിന്റെ തീരുമാനം നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ എന്ന് സഹോദരന്‍ മറുപടി നല്‍കിയെന്നും കസ്തൂരി പറഞ്ഞു. ഒരു കാരണവശാലും ബിജെപി സ്ഥാനാര്‍ഥിയായി നീ ജയിക്കില്ല എന്ന് സഹോദരന്‍ പറഞ്ഞു.
താന്‍ പരിവാര്‍ സംഘടനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നത് കുടുംബത്തിനുള്ളില്‍ ചര്‍ച്ചയാണ്.മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുന്ന അവസരമാണെന്ന് കരുതുന്നു. തൈക്കാടുള്ള ജനങ്ങള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകും. ബിജെപി ഇതുവരെ ജയിച്ച മണ്ഡലമല്ല. നാടിന്റെ ദുരവസ്ഥ അവിടെയുള്ള ജനങ്ങള്‍ക്ക് അറിയാം. ജയിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.