
പറളി: പറളി കുടുംബാരോഗ്യ കേന്ദ്രത്തിൽ മലമ്പാമ്പിനെ കണ്ടെത്തി(python). കെഎസ്ഇബി ജീവനക്കാരാണ് പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് റസ്ക്യൂ സ്നേക്ക് വാച്ചറും പാലക്കാട് ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ഡിവിഷണൽ വാർഡനുമായ കെ വി വിജയനെ വിവരം അറിയിച്ചു.
ഇദ്ദേഹമെത്തി10 കിലോയിൽ അധികം തൂക്കം വരുന്ന പാമ്പിനെ കെട്ടിടത്തിന്റെ പിൻ ഭാഗത്തു നിന്ന് നാലു മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിൽ പിടികൂടിയത്. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് മതിൽക്കെട്ടിന്റെ ഉള്ളിൽ നിന്നും തൂമ്പ ഉപയോഗിച്ച് കുഴിച്ച് പാമ്പിനെ പുറത്ത് എത്തിച്ചത്. പാമ്പിനെ വനംവകുപ്പിന് കൈമാറി.