
റിപ്പോർട്ട് : അൻവർ ഷരീഫ്
മാവൂർ: സ്വകാര്യ വിദ്യഭ്യാസ സ്ഥാപനം തങ്ങളുടെ 1 ഏക്കർ 58 സെൻ്റ്റ് സ്ഥലവും വീടും തട്ടിയെടുത്തെന്ന ആരോപണവുമായി അമ്മയും മകളും രംഗത്ത്. പ്രസ് ക്ലബിൽ വിളിച്ച ചേർത്ത വാർത്ത സമ്മേളനത്തിലാണ് 23 വർഷം മുമ്പ് തങ്ങളുടെ പിതാവിനെ ഭീഷണിപ്പെടുത്തി അനാഥ കുട്ടികളുടെ വിദ്യാസ സ്ഥാപനം തുടങ്ങുന്നതിന് എന്ന് പറഞ്ഞ് ഒരു പണവും നൽകാതെ സ്വത്തും വീടും തട്ടിയെടുക്കുകയും 4 പെൺകുട്ടികളേയും ഭാര്യയേയും മാവൂരിൽ നിന്ന് 23 വർഷം മുമ്പ് നാടുകടത്തുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.
മാവൂർ പാറമേൽ പ്രവർത്തിക്കുന്ന വിദ്യഭ്യസ സ്ഥാപനത്തിൻ്റെ ഭൂമിയുടെ ഓർജിനൽ ആധാരവും മറ്റ് രേഖകളും തങ്ങളുടെ കൈവശം ഉണ്ടെന്നും നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും അവർ പറഞ്ഞു. വർഷങ്ങളായി പല തവണ അപേക്ഷിച്ചിട്ടും ഒരു രൂപ പോലും ബന്ധപ്പെട്ടവർ തരാത്തെ ചതിക്കുകയും രോഗിയായ പിതാവിന് മരുന്നു വാങ്ങാൻ പോലും അവർ സഹായിച്ചില്ല. ഞങ്ങൾ നാല് പെൺകുട്ടികളും മാതാവും ഇനി നിയമപോരാട്ടം നടത്തുമെന്നും അവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു
മാവൂർ പ്രസ് ക്ലബിൽ വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ മരിച്ചുപോയ റയോൺസ് ജീവനകാരനായിരുന്ന റഹിംമിൻ്റെ ഭാര്യ ഫാത്തിമ്മയും മകൾ റസ്ളീനയും പങ്കെടുത്തു