കോഴിക്കോട്ട്‌ ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാ​ഗം ഇടിഞ്ഞുവീണു |hospital wall collapse

കെട്ടിട നിർമ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്.
hospital wall collapse
Published on

കോഴിക്കോട് : കോട്ടപ്പറമ്പ് 'അമ്മയും കുഞ്ഞും' ആശുപത്രിയുടെ ചുറ്റുമതിലിന്റെ ഒരു ഭാ​ഗം ഇടിഞ്ഞുവീണു. ആശുപത്രിക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കെട്ടിട നിർമ്മാണത്തിനായി മണ്ണെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ജൂലായിൽ നിർമാണ പ്രവൃത്തികൾ നടക്കുന്ന സമയത്ത് ആശുപത്രി മതിലിന് കേടുപാട് സംഭവിക്കുകയും കാന്റീൻ പൂട്ടുകയും ചെയ്തിരുന്നു. ശനിയാഴ്ച മതിൽ ഇടിഞ്ഞതോടെ സമീപത്തുളള പേ വാർഡിലെ രോ​ഗികളെ മാറ്റിയിട്ടുണ്ടെന്നും പരാതി നൽകിയെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com