ചുമട്ട് തൊഴിലാളിക്ക് ക്രൂര മർദ്ദനം ; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു |Brutally beaten

വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം നടന്നത്.
brutally beaten
Published on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച് അവശനിലയിലാക്കി. ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം നടന്നത്.

പേരേകോണം സ്വദേശി വർഗ്ഗീസ് (55) ‌ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ജനനേന്ദ്രിയത്തിൽ നിരവധി സ്റ്റിച്ചുകളുണ്ട്.

താക്കോൽ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തി പരിക്കേപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com