
മുണ്ടക്കൈ:ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്ക് വേണ്ടി ഇന്ന് ജനകീയ തിരച്ചില്‍ നടക്കും. പുഞ്ചിരിമട്ടം, മുണ്ടക്കൈ,ചൂരല്‍മല ഉള്‍പ്പെടെയുള്ള ആറ് സോണുകള്‍ കേന്ദ്രീകരിച്ചായിരിക്കും ജനകീയ തിരച്ചില്‍ നടത്തുക. ക്യാമ്പിലുള്ളവരില്‍ സന്നദ്ധരായവരെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ തിരച്ചില്‍. പ്രാദേശിക ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുക്കും.
വെള്ളിയാഴ്‌ചയും വിവിധയിടങ്ങളിൽ ജനകീയ തിരച്ചിൽ നടത്തിയിരുന്നു. ദുരന്തത്തിൽ ഇതുവരെ 427 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇനി 130 പേരെയാണ് കണ്ടെത്താനുള്ളത്.