
ഓണസദ്യയുടെ ഭാഗമായി ചോറിനൊപ്പം വിളമ്പുന്ന ഒരു ജനപ്രിയ വിഭവമാണ് പരിപ്പു കറി. പരിപ്പ് കറി, പപ്പടം കൂടാതെ സദ്യ ഉണ്ടാകില്ല. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ആവശ്യമായ ചേരുവകൾ
മസൂർ പരിപ്പ് – 500 ഗ്രാം
ചെറുപയർ പരിപ്പ് – 500 ഗ്രാം
കടുക് – 50 ഗ്രാം
തേങ്ങ – 2 എണ്ണം
ജീരകം – 50 ഗ്രാം
സവാള – 250 ഗ്രാം
ഇഞ്ചി – 50 ഗ്രാം
പച്ചമുളക് – 100 ഗ്രാം
വെളിച്ചെണ്ണ – 100 മില്ലി
തയ്യാറാക്കുന്ന വിധം
പരിപ്പ് രണ്ടും കഴുകി കുക്കറിൽ ഇട്ടു വേവിച്ച് വയ്ക്കുക.
തേങ്ങ, ജീരകം, പച്ചമുളക്, കറിവേപ്പില എന്നിവ അരച്ചു വെയ്ക്കുക.
സവാള, ഇഞ്ചി, പച്ചമുളക് ചെറുതായി അരിയുക.
ചട്ടി അടുപ്പത്ത് വച്ച് ചൂടായി കഴിയുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക് അൽപ്പം കറിവേപ്പില എന്നിവ ഇട്ട് മൂപ്പിക്കുക. ഉപ്പ്, മഞ്ഞൾ എന്നിവ ചേർത്ത് അരച്ചു വച്ച തേങ്ങയും കൂടി ഇട്ട് വഴറ്റുക. അതിനുശേഷം വേവിച്ചുവച്ച പരിപ്പ് ചേർക്കുക. പരിപ്പ് ചേർത്ത ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ചെറുതായി തിളപ്പിച്ച് ഇറക്കുക. അതിലേക്ക് കടുക് താളിച്ച് ഒഴിക്കുക.