ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു | Sabarimala

ശബരിമല ദർശനത്തിനെത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു | Sabarimala
Published on

പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ തീർഥാടകൻ കുഴഞ്ഞു വീണു മരിച്ചു. ആന്ധ്ര ചിറ്റൂർ വിജയപുരം 2/ 190 വീട്ടിൽ മുരുകാചാരി (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്. (Sabarimala)

പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ നീലിമല കയറ്റത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. പമ്പാ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി.

Related Stories

No stories found.
Times Kerala
timeskerala.com