
കോഴിക്കോട്: ദേശീയപാതയിൽ ലോറി കയറി ബെെക്ക് യാത്രികന് ജീവൻ നഷ്ടമായി(accident). പേരാമ്പ്രയിൽ മേൽപ്പാല നിർമാണ സ്ഥലത്തിന് സമീപമാണ് അപകടം നടന്നത്.
പേരാമ്പ്ര മഠത്തിക്കര വീട്ടിൽ ഷാജി(58)യാണ് അപകടത്തിൽ മരണമടഞ്ഞത്. അപ്പോളോ ടയേഴ്സിലെ കരാർ തൊഴിലാളിയായ ഷാജി രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.