സൗദി ഉംലജിലുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം | Obituary

സൗദി ഉംലജിലുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം | Obituary
Published on

ജിദ്ദ: മലപ്പുറം താനൂർ സ്വദേശിക്ക് സൗദി യാംബുവിനടുത്ത് ഉംലജിൽ അപകടത്തിൽ ദാരുണാന്ത്യം. കാരാട് സ്വദേശി സി.പി നൗഫൽ (45) ആണ് മരിച്ചത്. ഗ്ലാഡിങ്, ഗ്ലാസ് ഫിറ്റിങ് ജോലി ചെയ്യുന്ന ഇദ്ദേഹം ബുധനാഴ്ച വൈകീട്ട് ജോലിസ്ഥലത്ത് കെട്ടിടത്തിൽനിന്ന് വീണാണ് മരണപ്പെട്ടത്. തലക്ക് സാരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ ജീവൻ നഷ്ടപ്പെട്ടു. (Obituary)

15 വർഷമായി സൗദി പ്രവാസിയായ നൗഫൽ, ഒരു വർഷമായി ഉംലജിൽ ജോലി ചെയ്തുവരികയായിരുന്നു. സൗദിയിലും നാട്ടിലും വിവിധ സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com