
എറണാകുളം: അമ്പലമുകള്‍ കുഴിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു(car). പുത്തൻകുരിശ് സ്വദേശിയുടെ കാറിനാണ് തീ പിടിച്ചത്.
ഇന്നലെ രാത്രി 7.15 ഓടെയാണ് സംഭവം നടന്നത്. കാറിൽ നിന്നും തീ ഉയർന്നത് കണ്ടയുടൻ വാഹനം ഓടിച്ചിരുന്നയാൾ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നി ശമനാ സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം കാർ പൂർണ്ണമായും അഗ്നിക്കിരയായിരുന്നു.