
ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി എത്തിയ അമ്മ അറസ്റ്റിൽ. തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് പിടിയിലായത്. വിയ്യൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് മകന് കൊടുക്കാൻ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. ഇവരെ കോലഴി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നിധിൻ കെ.വി യും സംഘവും ആണ് അറസ്റ്റ് ചെയ്തത്. കാപ്പ നിയമ പ്രകാരം ജയിലിൽ കഴിയുന്ന ഹരികൃഷ്ണന് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്.