
നെടുമങ്ങാട് : കെഎസ്ആർടിസി ബസിൽ വെച്ച് യുവതിയെ കടന്നുപിച്ച മധ്യവയസ്കൻ അറസ്റ്റിൽ. ആനാട് മൂഴി ഊരാളിക്കോണം സ്വദേശി പള്ള് ഷിബു എന്ന എസ്. ഷിബു (47) വിനെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാത്രി 8.30ന് ആറ്റിങ്ങലിൽ നിന്നും നെടുമങ്ങാട്ടേയ്ക്ക് വന്ന ബസിലായിരുന്നു സംഭവം നടന്നത്.ബസ് കല്ലിയോട് എത്തിയപ്പോൾ ബസിലെ യാത്രക്കാരിയെ ഇയാൾ കടന്നു പിടിക്കുകയായിരുന്നു.
സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിച്ചു. ഷിബുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.