
അങ്കമാലി : ടിപ്പറും സ്കൂട്ടറും തമ്മിൽ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ മധ്യ വയസ്കൻ മരിച്ചു. കറുകുറ്റി സ്വദേശി കറുമ്പൻ പൈനാടത്ത് വീട്ടിൽ ജോയ് (58) ആണ് മരണപ്പെട്ടത്.
വെള്ളി പകൽ 3.30ന് കിടങ്ങൂർ എസ്എൻഡിപി കവല ഇറക്കത്തിന് സമീപം അപകടം ഉണ്ടായത്.മഞ്ഞപ്ര ഭാഗത്തേയ്ക്ക് പോകുമ്പോൾ അതേ വശത്തൂടെ സഞ്ചരിച്ച ടിപ്പർ ലോറിയുമായി ജോയ്‌യുടെ സ്‌കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു.
തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.