
കോട്ടയം: കോട്ടയം കുഴിമറ്റത്ത് വായോധികൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കൊലപാതകം നടത്തിയത്.
സംഭവത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.സ്ഥലത്ത് പോലീസ് എത്തി മേൽനടപടി സ്വീകരിച്ചു.