തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 37.09 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

റെയില്‍വേ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് പണം പിടികൂടിയത്.
money seized
Published on

പുനലൂര്‍: തീവണ്ടിയില്‍ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 37.09 ലക്ഷം രൂപയുമായി ഒരാൾ കസ്റ്റഡിയിൽ. പത്തനാപുരം കുണ്ടയം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ പുനലൂര്‍ വഴി വന്ന ചെന്നൈ എഗ്മോര്‍-കൊല്ലം ട്രെയിനിൽ നിന്നാണ് പണം പിടിച്ചെടുത്തത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടിയിൽ വന്‍തോതില്‍ ലഹരിവസ്തുക്കളും കുഴല്‍പണവും എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് നടത്തിയ പരിശോധനക്കിടെയാണ് പണം പിടികൂടിയത്.

പണത്തിന്റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാള്‍ക്ക് മുന്‍പും ഇത്തരം കേസുമായി ബന്ധമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com