തദ്ദേശ പോരാട്ടത്തിനിടെ തിരുവനന്തപുരം CPMൽ വൻ പൊട്ടിത്തെറി: MV ഗോവിന്ദന് മുന്നിൽ പരസ്പരം പോർവിളിച്ച് നേതാക്കൾ | CPM

എം വി ഗോവിന്ദൻ മൗനം പാലിച്ചു
തദ്ദേശ പോരാട്ടത്തിനിടെ തിരുവനന്തപുരം CPMൽ വൻ പൊട്ടിത്തെറി: MV ഗോവിന്ദന് മുന്നിൽ പരസ്പരം പോർവിളിച്ച് നേതാക്കൾ | CPM
Updated on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തീപാറും പോരാട്ടങ്ങൾക്കിടെ തലസ്ഥാന സിപിഎമ്മിൽ രൂക്ഷമായ വിഭാഗീയത. വോട്ടെടുപ്പിന് മുന്നോടിയായി നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തന അവലോകനത്തിനായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് നേതാക്കൾ തമ്മിൽ രൂക്ഷമായ വാഗ്വാദവും പോർവിളികളും അരങ്ങേറിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു അസാധാരണമായ ഈ തർക്കങ്ങളെല്ലാം.(A major explosion in Thiruvananthapuram CPM during the local body elections)

ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നഗരപരിധിയിലെ നെടുങ്കാട് അടക്കമുള്ള വാർഡുകളിൽ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയുടെ പ്രവർത്തനം പോരെന്ന വിമർശനമുയർന്നിരുന്നു. ഈ വിമർശനം ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്ത ജില്ലാ സെക്രട്ടറി വി. ജോയി അത് കൂടുതൽ കടുപ്പിച്ചു. "ചുമതല ഏൽപ്പിച്ചവർ അത് നിർവ്വഹിക്കാത്തത് കഷ്ടമാണ്," എന്നാണ് വി ജോയി പറഞ്ഞത്. ജോയി ഈ പരാമർശം പൂർത്തിയാക്കിയ ഉടൻ കമ്മിറ്റിയിൽ കരമന ഹരി എഴുന്നേറ്റു. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പാർട്ടിയിതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു നിൽക്കുന്ന കാലത്ത് തലസ്ഥാനത്ത് സിപിഎമ്മിന് വേണ്ടി വിയർപ്പൊഴുക്കിയതിന്റെ കണക്കുകൾ നിരത്തി അദ്ദേഹം ക്ഷോഭിച്ചു. ഈ മറുപടി പലപ്പോഴും വി. ജോയിക്കെതിരായ വ്യക്തിപരമായ പരാമർശങ്ങൾ കൂടിയായി.

രൂക്ഷമായ ഈ വാദപ്രതിവാദങ്ങൾ കേട്ട് എം.വി. ഗോവിന്ദൻ മൗനം പാലിച്ചു. സംഭവം ലഘൂകരിക്കുന്ന മട്ടിൽ വി. ജോയി പ്രതികരിച്ചെങ്കിലും പാർട്ടിക്കകത്ത് പ്രശ്നം നീറുന്നുണ്ടെന്നാണ് സൂചന. ഇതിന് തൊട്ടുമുമ്പ് നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായി. ജില്ലാ സെക്രട്ടറിയുടെ വിമർശനങ്ങളോട് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ചെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com