ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; സ്വർണാഭരണവും പണവും കവർന്നു

crime
Published on

ഒറ്റപ്പാലം: പാലക്കാട് , ഈസ്റ്റ് ഒറ്റപ്പാലത്ത് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവർച്ച.ഈസ്റ്റ് ഒറ്റപ്പാലം ഭാരതപ്പുഴ റോഡിൽ മണ്ണുംപടിക്കൽ ജാഫർ അലിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇവിടെ നിന്നും മൂന്ന് ഗ്രാം തൂക്കമുള്ള സ്വർണാഭരണവും 1500 രൂപയും നഷ്ടമായതയാണ് റിപ്പോർട്ട്.

വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വാതിൽകുത്തി തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് വിവരം.

രാത്രി എട്ടുമണിയോടെ വീട്ടുകാർ വീട് പൂട്ടി പുറത്തേക്ക് പോയതായിരുന്നു. പിന്നീട് രാത്രി ഒരുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് ,അലമാരയിൽ സൂക്ഷിച്ചിരുന്ന 1.5 ഗ്രാംവീതം തൂക്കമുള്ള രണ്ട് മോതിരമാണ് നഷ്ടമായെന്ന് മനസിലായത്. ഒപ്പം അലമാരയിലുണ്ടായിരുന്ന കുടുക്കയിലെ 1500 രൂപയും നഷ്ടമായി. വീടിലെ സാധനങ്ങൾ വാരി വലിച്ച് പുറത്തിട്ടു നിലയിലുമായിരുന്നു, സംഭവത്തിൽ, വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Stories

No stories found.
Times Kerala
timeskerala.com