കൊല്ലത്ത് കിണറ്റിൽ വീണ പുലിയെ അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി

കൊല്ലത്ത് കിണറ്റിൽ വീണ പുലിയെ അഞ്ചു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി
Published on

കൊല്ലം: കറവൂരിലെ ഒരു വീട്ടിലെ കിണറ്റിൽ വീണ പുലിയെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും വനംവകുപ്പ് അധികൃതരും ചേർന്ന് രക്ഷപ്പെടുത്തി. അഞ്ചു മണിക്കൂറോളം നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് പുലിയെ സുരക്ഷിതമായി കരയ്ക്ക് കയറ്റാൻ സാധിച്ചത്.

കറവൂരിലെ വീട്ടുകാരാണ് രാവിലെ കിണറ്റിനുള്ളിൽ പുലിയെ കണ്ടത്. റിസർവ് വനത്തോട് ചേർന്ന പ്രദേശമായതിനാൽ, കഴിഞ്ഞ ദിവസം രാത്രിയോ മറ്റോ ആവാം പുലി കിണറ്റിൽ വീണതെന്നാണ് പ്രാഥമിക നിഗമനം. ഉടൻ തന്നെ വീട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.

രക്ഷാപ്രവർത്തനത്തിനായി അഗ്നിശമന സേന സ്ഥലത്തെത്തി. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ വല ഉപയോഗിച്ച് കെണിവെച്ചാണ് പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. തുടർന്ന് പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com